ചാത്തന്നൂർ: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ 'കുടുംബശ്രീ അരങ്ങ് 2019'ന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, പ്രൊഫ. ലീ, ബിന്ദുസുനിൽ, മധുസൂദനൻപിള്ള, ശകുന്തള, ജി. പ്രേമചന്ദ്രനാശാൻ, സുശീലാദേവീ, റാംകുമാർ രാമൻ, സിന്ധുമോൾ, രജിതാ രാജേന്ദ്രൻ, റീജ, ശ്രീദേവി, വിനോദ്കുമാർ, ഓമന, ശ്രീലത, ജയിൻകുമാർ, ചിറക്കരപ്രകാശ്, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു സ്വാഗതവും സെക്രട്ടറി കെ.പി. അനിലകുമാരി നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ നാടൻപാട്ടുകൾ, തിരുവാതിര ഗാനസന്ധ്യ തുടങ്ങിയ പരിപാടികൾ നടന്നു.