എഴുകോൺ: എഴുകോൺ മാടൻകാവ് മഹാദേവർ ക്ഷേത്രത്തിന്റെയും എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ എഴുകോൺ ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. എഴുകോൺ പഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ നടന്ന യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ മുഖ്യ അതിഥിയായിരുന്നു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ വിദ്യാഭ്യാസ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്തു. കവിയും സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി കാഷ് അവാർഡും എൻഡോവ്മെന്റ് വിതരണവും എഴുകോൺ മാടൻകാവ് മഹാദേവർ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി. മന്മഥൻ പഠനോപകരണ വിതരണവും നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഡ്വ. അരുൾ, അഡ്വ. സുഗുണൻ, ടി. സജീവ്, പ്രദീപ് കൃഷ്ണ, ശ്രീവിനായക സുനിൽ കുമാർ, ജി. പ്രസാദ്, സുനിൽകുമാർ, പാറംകോഡ് വാസുദേവൻ, കണ്ണൻ എന്നിവർ സംസാരിച്ചു. വിനോദ് ഉമ്മൻകാല സ്വാഗതവും കെ.ജി. പ്രസന്ന തമ്പി നന്ദിയും പറഞ്ഞു.