കൊല്ലം: ഹയർസെക്കൻഡറി മേഖലയെ ഹൈസ്കൂളുമായി ലയിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാർ വി.എച്ച്.എസ്.ഇ - ഹയർ സെക്കൻഡറി മേഖലയെ ഏകോപിപ്പിച്ച് ഹയർ സെക്കൻഡറിയെ ശക്തിപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. വി.എച്ച്.എസ്.ഇ നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷന്റെയും കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.എച്ച്.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. സമ്മേളനത്തിൽ പ്രസിഡന്റ് എസ്. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാജി പാരിപ്പള്ളി, ജനറൽ സെക്രട്ടറി പി.ടി. ശ്രീകുമാർ, ടി. ഗണേഷ്കുമാർ, പി.എസ്. അരുൺ, കെ. ഗോപകുമാർ, സി.ടി. ഗീവർഗീസ്, കെ.ബി. ബിനു, ടി. ഹേനകുമാരി എന്നിവർ സംസാരിച്ചു.