ശാസ്താംകോട്ട: സി.പി.എം കുന്നത്തൂർ താലൂക്ക് കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ നേതാവുമായിരുന്ന കെ.പി. കൊച്ചു കുട്ടിയുടെ 14 -ാം ചരമ വാർഷികം പടിഞ്ഞാറേ കല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും വൈകിട്ട് വെട്ടിയൽമുക്ക് ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും നടന്നു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. അനിൽ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ. യശ്പാൽ, വി. വിജയൻ, എ. സാബു, ആർ. ചന്ദ്രൻ പിള്ള, കെ. രമേശൻ, ഷിബു ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. കെ. വിനയകുമാർ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി സേതു നന്ദിയും പറഞ്ഞു.