pilice
പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കൊല്ലം എ.ആർ.ക്യാമ്പിൽ എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള പൊലീസ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കൊല്ലം എ.ആർ ക്യാമ്പിൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജൂലായ് 21 മുതൽ 23 വരെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലാണ് സമ്മേളനം. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡി. ഡെപ്യൂട്ടി കമ്മിഷണർ പി.എ. മുഹമ്മദ് ആരിഫ്, കൊല്ലം എ.സി.പി എ. പ്രദീപ്കുമാർ, കെ.പി.എ സംസ്ഥാന ട്രഷറർ എസ്. ഷൈജു, സ്വാഗതസംഘം ജനറൽ കൺവീനർ ജിജു സി. നായർ, ജോയിന്റ് കൺവീനർ വി.പി. ബിജു, കെ.പി.ഒ.എ ജില്ലാ ഭാരവാഹികളായ എസ്. ജയകുമാർ, കെ. ഉദയൻ, എസ്. നജീം, ഷിറാസ്, സിന്ദിർലാൽ, എസ്. ഷഹീർ, ജെ.എസ്. നിരൂദ, ബി.എസ്. സനോജ്, എസ്.ആർ. ഷിനോദാസ് എന്നിവർ പ്രസംഗിച്ചു.