വടക്കുംതല: കുറ്റാമുക്ക് ഇലമ്പലാശ്ശേരിൽ വീട്ടിൽ കുട്ടൻപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിജയമ്മ, സദാശിവൻപിള്ള (റിട്ട. വില്ലേജ് ഓഫീസർ, പനയന്നാർകാവ് ദേവസ്വം മുൻ സെക്രട്ടറി), ബാലകൃഷ്ണപിള്ള (റിട്ട. കെ.എം.എം.എൽ ചവറ), ശ്യാമളാദേവിഅമ്മ (റിട്ട. ട്യൂട്ടർ ആരോഗ്യവകുപ്പ്). മരുമക്കൾ: ആർ. ശിവൻപിള്ള (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി), സതിയമ്മ, സുജാദേവികുഞ്ഞമ്മ, രാമചന്ദ്രൻപിള്ള (ഗൾഫ്). സഞ്ചയനം 30ന് രാവിലെ 8ന്.