yc
യൂത്ത്കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് അവാർഡ് വിതരണം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: യൂത്ത്കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് അവാർഡ് വിതരണം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച്. എസ്. ജയ് ഹരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്രി പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഷിബു എസ്. തൊടിയൂർ, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, കെ.എസ്. പുരം സുധീർ, ബി.എസ്. വിനോദ്, എൻ. കൃഷ്ണകുമാർ, കെ.വി. വിഷ്‌ണുദേവ്, അനിലേഷ് തമ്പാൻ, നിയാസ്, ഷമീർ മുഹമ്മദ്, രമേശ് രാജു തുടങ്ങിയവർ സംസാരിച്ചു.