photo
അനുമോദന യോഗം തഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: തഴവ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജു അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഭാനുമതി. ഷാഹിദ, ലത, ശ്രീഷ, സുധർമ്മ ബീന, ഷീജ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.