thoddi
ലാലാജി ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ 'മാതൃത്വത്തിൻ്റെ കവിത-ബാലാമണികവിതകളുടെ ആസ്വാദനം' എന്നവിഷയം ഡോ:എൻ.വിജയകൃഷ്ണൻ അവതരിപ്പിക്കുന്നു.

തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയുടെ ആഭിമുഖ്യത്തിൽ 'മാതൃത്വത്തിന്റെ കവിത-ബാലാമണി
കവിതകളുടെ ആസ്വാദനം' എന്ന പരിപാടി സംഘടിപ്പിച്ചു. ലാലാജി ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ. എൻ. വിജയകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. ജമാലുദ്ദീൻ കുഞ്ഞ് ചർച്ച ഉദ്ഘാടനം ചെയ്തു. സി.ജി. പ്രദീപ്കുമാർ, നസീംബീവി, ഡി. വിജയലക്ഷ്മി, തോപ്പിൽ ലത്തീഫ് എന്നിവർ പങ്കെടുത്തു. ഡി. മുരളീധരൻ ബാലാമണി കവിതകൾ ആലപിച്ചു. സെക്രട്ടറി പി.ബി. രാജൻ സ്വാഗതവും ട്രഷറർ ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറഞ്ഞു.