rajendradas
എസ്. രാജേന്ദ്രദാസി

കൊല്ലം: മുതിർന്ന സംഗീത പ്രേമികളുടെ കൂട്ടായ്മയായ സൗണ്ട് ഓഫ് എൽഡേഴ്സിന്റെ പ്രസിഡന്റായി എസ്. രാജേന്ദ്രദാസിനെയും സെക്രട്ടറി ആയി എ. അശോക് കുമാറിനെയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. പി. രാധാഭായി, ക്യാപ്​റ്റൻ ക്രിസ്​റ്റഫർ ഡികോസ്​റ്റ (വൈസ് പ്രസിഡന്റുമാർ), എൻ. സുന്ദരേശൻ, ഷാർക്കി ലൂയീസ്, (ജോ.സെക്രട്ടറിമാർ), ജി. ജയപ്രകാശ് (ട്രഷറർ), പി.സി. രാമചന്ദ്രൻ നായർ, ഡോ. രാജേന്ദ്രൻ, കെ. ശശിധരൻപിള്ള, പി. സുധീർ (എക്സി. കമ്മി​റ്റി അംഗങ്ങൾ). ഞായറാഴ്ച കൊല്ലം റെഡ്‌ക്രോസ് സൊസൈ​റ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എസ്. രാജേന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അശോക് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി. ജയപ്രകാശ് വരവ് ചെലവ് കണക്കും ബഡ്ജ​റ്റും അവതരിപ്പിച്ചു. പ്രൊഫ. കോന്നി ഗോപകുമാർ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ക്യാപ്​റ്റൻ
ക്രിസ്​റ്റഫർ ഡികോസ്​റ്റ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജി. മാധവൻകുട്ടി നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങൾ സംഗീത പരിപാടി അവതരിപ്പിച്ചു.