camp
താന്നിമുക്ക് സാഹിതി ഗ്രന്ഥശാല വയോജന വേദിയുടെയും കൊട്ടാരക്കര ലോട്ടസ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ഹൃദയ രോഗ നിർണ്ണയ ക്യാമ്പ് കാർഡിയോളജിസ്റ്റ് ഡോ. ജോൺസൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വെളിയം താന്നിമുക്ക് സാഹിതി ഗ്രന്ഥശാല വയോജന വേദിയുടെയും കൊട്ടാരക്കര ലോട്ടസ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സാഹിതി ഗ്രന്ഥശാലയിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടത്തി . കാർഡിയോളജിസ്റ്റ് ഡോ. ജോൺസൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പവിഴവല്ലി, ഗ്രന്ഥശാലാ സെക്രട്ടറി വിബു. എസ്.വി, ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. ചന്ദ്ര ബാബു, നേതൃസമിതി അംഗങ്ങളായ എം. രാജു, ടി. എസ്. പ്രസാദ് എന്നിവർ സംസാരിച്ചു. ഡോ. ബിജു എബ്രഹാം ക്യാമ്പിന് നേതൃത്വം നല്കി.