sfi
എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം എസ്.എൻ പോളിടെക്‌നികിൽ നടന്ന പ്രതിഷേധജ്വാല

കൊട്ടിയം: ബീഹാർ മുസാഫർപൂരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് 150 കുട്ടികൾ മരണപ്പെട്ടിട്ടും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അനാസ്ഥ തുടരുന്നതായി ആരോപിച്ച് എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം എസ്.എൻ പോളിടെക്‌നികിൽ 'ശബ്ദമുയർത്തുക ബീഹാറിലെ കരുന്നുകൾക്കായി' എന്ന മുദ്രാവാക്യവുമായി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. എസ്.എഫ്.ഐ കൊട്ടിയം ഏരിയാ പ്രസിഡന്റ് സച്ചിൻദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.ബി. ആനന്ദ്, ശരത്ത്, അഖിൽ എന്നിവർ സംസാരിച്ചു.