police
കേരള പൊലീസ് കൊല്ലം സിറ്റി കലാമേള എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ഡെപ്യൂട്ടി കമ്മിഷണർ പി.എ.മുഹമ്മദ് ആരിഫ് തുടങ്ങിയവർ സമീപം

കൊല്ലം: സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ആരംഭിച്ച പൊലീസ് കലാമേള 'നൂപുരം 2019' എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ മുഖ്യപ്രഭാഷണം നടത്തി.

കലാമേളയുടെ സമാപന സമ്മേളനം ഇന്ന് നടക്കും. മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും.

നീണ്ട 23 വർഷങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന പൊലീസ് കലാമേളയിൽ ജില്ലാ പൊലീസ്, മിനിസ്റ്റീരിയൽ ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് വിവിധ കലാപരിപാടികൾ നടത്തുന്നത്. മത്സരവിജയികൾ പിന്നീട് നടത്തുന്ന സംസ്ഥാന പൊലീസ് കലാമേളയിൽ പങ്കെടുക്കും.