photo
അഞ്ചൽ ടൗൺ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം പുനലൂർ എസ്..എൻ..കോളേജ് പ്രൊഫർ ഡോ.. ബൈജു നിർവ്വഹിക്കുന്നു.. അഖിൽ രാധാകൃഷ്ണൻ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് വിതരണം പുനലൂർ എസ്.എൻ കോളേജ് പ്രൊഫസർ ഡോ. ബൈജു നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഖിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജി. പ്രഭാകരൻപിള്ള, എസ്. ആഷിൽ തുടങ്ങിയവർ സംസാരിച്ചു.