aiuwc
ആൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ നേതൃയോഗം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കശുഅണ്ടി മേഖലയിലെ അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി മേഴ്സിക്കുട്ടിഅമ്മ തൽസ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ആൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി ഓഫീസിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബാബുജി പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ, സവിൻ സത്യൻ, കെ. മധുബാൽ, സഞ്ജയ്ഖാൻ, ബോബൻ ജി. നാഥ്, പെരിനാട് മുരളി, എം.എസ്. നുസൂർ, സന്തോഷ് തുപ്പാശ്ശേരിൽ, മിൽട്ടൻ, രാജ്മോഹൻ, ജെ.എം. ഷാജു, നജീബ്ഖാൻ, അൻവർസേട്ട്, കുളക്കട അനിൽ, രാജീവൻ, പാലയ്ക്കൽ ഗോപൻ, ഷാ കറുത്തോടം, റഹുമത്ത് തുടങ്ങിയവർ സംസാരിച്ചു.