കൊല്ലം: എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം ജൂലായ് 20, 21 തീയതികളിൽ പാരിപ്പള്ളിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പാരിപ്പള്ളി ശബരി കോളേജ് ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം സി.പി.ഐ ദേശീയ കൗൺസിൽ അംഗം എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുരാജ് എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു.
ജി.എസ്. ജയലാൽ എം.എൽ.എ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ. മുസ്തഫ, മണ്ഡലം സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാർ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യു. കണ്ണൻ, ജില്ലാ സെക്രട്ടറി സന്ദീപ് അർക്കന്നൂർ, എൻ. രവീന്ദ്രൻ, എസ്. അനിൽകുമാർ, എൻ. അജയകുമാർ, എ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാനായി ജി.എസ്. ജയലാൽ എം.എൽ.എയെയും കൺവീനറായി ശ്രീകുമാർ പാരിപ്പള്ളിയെയും 251 അംഗ ജനറൽ കമ്മിറ്റിയെയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗത്തിൽ തിരഞ്ഞെടുത്തു.