mazha
മഴയിൽ വീട് തകർന്നു.

ശാസ്താംകോട്ട: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു. ശൂരനാട് വടക്ക് ഹൈസ്കൂൾ ജംഗ്ഷന് സമീപം അരീക്കൽ കിഴക്കതിൽ കറുത്ത കുഞ്ഞിന്റെ വീടാണ് തകർന്നത്. മഴയിൽ മേൽക്കൂര പൂർണമായും തകർന്ന് വീഴുകയായിരുന്നു. വീടിന്റെ ഭിത്തികളും വീണ്ടുകീറിയിട്ടുണ്ട്. ഭാര്യ സരസ്വതിയും കറുത്ത കുഞ്ഞും ഇപ്പോൾ താൽക്കാലിക ഷെഡ് കെട്ടിയാണ് താമസിക്കുന്നത്.