kchellappan
സി.പി.ഐ ( എം) ഓച്ചിറ കിഴക്ക്,പടിഞ്ഞാറ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന കെ. ചെല്ലപ്പൻ അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം.ഗംഗാധരകുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ഓച്ചിറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെ. ചെല്ലപ്പന്റെ അനുസ്മരണാർദ്ധം സി.പി.എം ഓച്ചിറ കിഴക്ക്, പടിഞ്ഞാറ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വയനകത്ത് നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം. ഗംഗാധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. കബീർ അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ, ഏരിയാ കമ്മിറ്റി അംഗം അഡ്വ. എൻ. അനിൽകുമാർ, ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സുഭാഷ് എന്നിവർ സംസാരിച്ചു.