അഞ്ചാലുംമൂട്: പി.എൻ. പണിക്കർ പഠനകേന്ദ്രം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമൺ എസ്.ആർ.കെ.എസ്.ടി.യു.പി.എസിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണവും വായന വാരാചരണവും കൊല്ലം ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. അനിതാശങ്കർ ഉദ്ഘാടനം ചെയ്തു.
പി.എൻ. പണിക്കർ പഠനകേന്ദ്രം നിർവാഹക സമിതി അംഗം പെരുമൺ ഷാജി അദ്ധ്യക്ഷത വഹിച്ചു. ബി. വിശ്വജിത്ത് വായന വാരാചരണ സന്ദേശം നൽകി. ഷാജി പാരിപ്പള്ളി പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കെ.ബി. ജയകൃഷ്ണൻ, ആർ.പി. പണിക്കർ, അഷ്ടമുടി രവികുമാർ, അഡ്വ. ഫേബ, എസ്. കുഞ്ഞികൃഷ്ണൻ, അനൂപ് സബർമതി, കോട്ടയ്ക്കകം സദാനന്ദൻ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം പി.എൻ. സിന്ധു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൻ. സന്ധ്യ നന്ദിയും പറഞ്ഞു.