kunnathoor
ശൂരനാട് തെക്ക് കിടങ്ങയം ശാഖയിൽ നടന്ന മെറിറ്റ് അവാർഡ്ദാനം യൂണിയൻ പ്രസിഡന്റ് ഡോ.പി.കമലാസനൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽപ്പെട്ട ശൂരനാട് തെക്ക് കിടങ്ങയം 170-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി മെറിറ്റ് അവാർഡ്ദാനം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ഡോ. പി. കമലാസനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാർ, യൂണിയൻ കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ രാഘവൻ, വാസുദേവൻ, രാജീവ്, അനിൽകുമാർ, ഗോദവർമ്മ, ഓമനകുട്ടൻ, ഹേമചന്ദ്രൻ , പരമേശ്വരൻ, ഉഷ, ലീന എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സുരരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബാബുരാജൻ നന്ദിയും പറഞ്ഞു.