bike
പുനലൂർ: നെല്ലിപ്പളളി ജംഗ്ഷനു സമീപം തോട്ടിലേയ്ക്കു മറിഞ്ഞ ബൈക്ക്

പുനലൂർ: നെല്ലിപ്പളളി ജംഗ്ഷനു സമീപം ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു. ബൈക്ക് യാത്രികനായ പൊലീസുകാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. പമ്പാ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ വാളക്കോട് വളവിൽ വീട്ടിൽ ശിവകുമാറാണ് (45) അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ വാഹനയാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയായിരുന്നു അപകടം. പൊലീസുകാരൻ ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് വൻഅപകടം ഒഴിവായത്.