കൊല്ലം: കുളത്തൂപ്പുഴ വനമേഖലയിൽ ഓട്ടോറിക്ഷയിൽ അനധികൃതമായി മദ്യവില്പന നടത്തി വന്നയാളെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ ബിസ്മില്ല ഹൗസിൽ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. വിവിധ ഇനത്തിലുള്ള ആറര ലിറ്റർ വിദേശമദ്യവും, 2455 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ആവശ്യക്കാർക്ക് സ്ഥലത്തെത്തി ചില്ലറ വില്പന നടത്തിയിരുന്ന അഷ്റഫിന്റെ ഒാട്ടോ റിക്ഷയിൽ നിന്നും ചില്ലറ വില്പനയ്ക്കുള്ള ഗ്ലാസ്, വെള്ളം, ഒഴിഞ്ഞ കുപ്പികൾ എന്നിവയും കണ്ടെത്തി. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരം പൊലീസിന് കൈമാറിയതാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.