പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ കീഴിലുള്ള മാലൂർ മേഖലയിൽ ഉൾപ്പെട്ട ചെളിക്കുഴി പടിഞ്ഞാറ് 5501-ാം നമ്പർ ശാഖയുടെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും അനുമോദനവും ശാഖാ ഓഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡന്റ് പി. ഉദയകുമാർ അദ്ധ്യക്ഷത വഹച്ചു. യൂണിയൻ കൗൺസിലർ ബി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശാഖാ അംഗവും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ ടീച്ചർക്ക് സ്വീകരണവും ചെമ്പഴന്തിയിൽ നടന്ന ശ്രീനാരായണ മേഖലാ കലോത്സവത്തിൽ സമ്മാനം നേടിയ സ്മിതയ്ക്ക് അനുമോദനവും നൽകി. ശാഖാ വനിതാസംഘം പ്രസിഡന്റ് അനിത അജയൻ, സെക്രട്ടറി ശോഭന ശശിധരൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി. നീലാംബരൻ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ. കമലാസനൻ നന്ദിയും പറഞ്ഞു.