പരവൂർ: പരവൂർ കെ. സദാനന്ദൻ വക്കീലിന്റെ 38-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള കെ. സദാനന്ദൻ സ്മാരക സ്കോളർഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പരവൂർ നഗരസഭാ പരിധിയിലെ സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റ് സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ കുട്ടികളെയും സ്കോളർഷിപ്പ് നൽകി അനുമോദിച്ചു.
സ്കോളർഷിപ്പ് വിതരണം ഡി.സി.സി മുൻ പ്രസിഡന്റ് ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. സൈക്കിൾ വായ്പാ പദ്ധതി നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീബ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബി പി. ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡി. മോഹൻദാസ് സ്വാഗതവും ഭരണസമിതി അംഗം കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.