ഒാടനാവട്ടം : സി.പി.എം വെളിയം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 22-ാമത് കൊച്ചുകുട്ടൻ രക്തസാക്ഷി ദിനാചരണം നടത്തി. വെളിയം ജംഗ്ഷനിൽ സംഘടിപ്പിച്ച സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സി.പി.എം നെടുവത്തൂർ ഏരിയാ കമ്മിറ്റിയംഗം ബി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. ആർ. പ്രമോദ്കുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം പി. എ. എബ്രഹാം, നെടുവത്തൂർ ഏരിയാ സെക്രട്ടറി പി. തങ്കപ്പൻ പിള്ള, കെ. ഷാജി, കെ. അബ്ദുൾ റഹ്മാൻ, ആർ. സന്തോഷ്, എസ്. ബിനു, ജെ. അനുരൂപ്, ജലജ ബാലകൃഷ്ണൻ, കെ. പവിഴവല്ലി, ഷൈലജ അനിൽകുമാർ, ബെൻസി കുഞ്ഞച്ചൻ, വസന്തകുമാരി എന്നിവർ സംസാരിച്ചു.