photo
വിനോദ്

കൊട്ടാരക്കര: സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യുട്ടീവ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തൃക്കണ്ണമംഗൽ ഗ്രേസി ഭവനിൽ വിനോദ്(47) ആണ് പിടിയിലായത്. കൊട്ടാരക്കരയിലെ പ്രമുഖ സ്ഥാപനത്തിന്റെ ജീവനക്കാരനായ വിനോദ് കടകളിൽ നിന്നും കളക്ഷൻ ലഭിച്ച ലക്ഷങ്ങളുമായി മുങ്ങുകയായിരുന്നു. സ്ഥാപന ഉടമയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതെന്ന് സി.ഐ ടി.എസ്.ശിവപ്രകാശ് അറിയിച്ചു.