തൊടിയൂർ: എസ്.എൻ.ഡി.പി യോഗം പുലിയൂർ വഞ്ചിമേക്ക് 426-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനായജ്ഞവുംബോധവൽക്കരണ ക്ലാസും നടന്നു . പുലിയൂർ വഞ്ചിവടക്ക് മാളിയേക്കൽ രവീന്ദ്രന്റെ വസതിയിൽ നടന്ന ഉത്തരമേഖലായജ്ഞത്തിന് സ്വാമി വേലഞ്ചിറ രവീന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖായോഗം പ്രസിഡന്റ് സി. സേതു, സെക്രട്ടറി രാജീവൻ മുണ്ടപ്പള്ളിൽ, വനിതാ സംഘം കരുനാഗപ്പള്ളി യൂണിയൻ മുൻ പ്രസിഡന്റ് സുഭദ്രാ ഗോപാലകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഗംഗാധരൻ രജനി ഭവനം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഒല്ലായിൽ രമേശൻ, പെരിങ്ങിലേത്ത് ബാലകൃഷ്ണൻ, അപ്പിച്ചേത്ത് ബിജു എന്നിവർ നേതൃത്വം നൽകി.