pipe
ഡോക്ടർ മുക്ക് - പൂതക്കുളം റോഡിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

ചാത്തന്നൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ഡോക്ടർ മുക്ക് - പൂതക്കുളം റോഡിൽ ചിറയിൽ സ്കൂളിന് മുൻവശത്തായി ഒരാഴ്ചയായി പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു . അധികൃതരുടെ അനാസ്ഥ മൂലമാണ് ഇത്ര ദിവസമായിട്ടും പൊട്ടിയ പൈപ്പ് നന്നാക്കാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം.

പാഴായി പോകുന്ന കുടിവെള്ളം റോഡിലൂടെ ഒഴുകുന്നതിനാൽ വഴിയാത്രക്കാരും സ്കൂൾകുട്ടികളും ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്. നാട്ടുകാർ നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും തമ്മിലുള്ള പടലപിണക്കമാണ് നാട്ടുകാരുടെ വെള്ളംകുടി മുട്ടിക്കുന്നതെന്നാണ് ആക്ഷേപം. പൊട്ടിയ പൈപ്പ്ലൈൻ അടിയന്തരമായി നന്നാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ആരംഭിക്കുമെന്ന് പൂതക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് വി.കെ. സുനിൽകുമാർ അറിയിച്ചു.