ph-6
കെ.പി.സി.സി വിചാർ വിഭാഗ് കുന്നത്തുർ നിയോജക മണ്ഡലം പ്രവർത്തക യോഗവും സെമിനാറും ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കേകല്ലട: കെ.പി.സി.സി വിചാർ വിഭാഗ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക സംഗമവും 'ഇന്ത്യൻ രാഷ്ട്രീയം 2019' എന്ന വിഷയത്തിൽ സെമിനാറും നടന്നു. ചിറ്റുമല ക്ഷീരോത്പാദക സംഘം ഹാളിൽ നടന്ന പരിപാടി ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ടൈറ്റസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കോ ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഒഫ് ഇന്ത്യ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവും മിൽമ ദക്ഷിണമേഖലാ ചെയർമാനുമായ കല്ലട രമേശിനെ ചടങ്ങിൽ ആദരിച്ചു. തുണ്ടിൽ നൗഷാദ്, വൈ. ഷാജഹാൻ, പി.കെ. രവി, കല്ലട ഫ്രാൻസിസ്, ജോൺസൺ വൈദ്യൻ, എബ്രഹാം സാമുവൽ, സ്റ്റീഫൻ പുത്തേഴം, ചന്ദ്രൻ കല്ലട, പ്രകാശ് വർഗീസ്, ബിജു ചിറ്റുമല, വർഗീസ് തരകൻ, കന്നിമേൽ അനിൽകുമാർ, ജയദീപ്, രമേശ് റാം, വിശ്വാമിത്രൻ എന്നിവർ സംസാരിച്ചു.