bank
മൈനാഗപ്പള്ളി ശാസ്താംകോട്ട സർവീസ് ബാങ്കുകൾ നർമിച്ച വീടിന്റെ താക്കോൽ കെ രാജഗോപാൽ കൈമാറുന്നു .

ശാസ്താംകോട്ട : പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സഹകരണ വകുപ്പ് കുന്നത്തൂരിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ കൈമാറി . മൈനാഗപ്പള്ളി , ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്കുകൾ അമ്പലത്തുംഭാഗം റേഡിയോ ജംഗ്ഷനിൽ നിർമ്മിച്ച വീടുകളുടെ താക്കോലുകളാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം സംസ്ഥാന കോ ഒാപ്പറേറ്റീവ് തൊഴിലാളി വെൽഫെയർ ബോർഡ് ചെയർമാൻ കെ. രാജഗോപാൽ നിർവഹിച്ചു. സഹകരണ ബാങ്കുകളാണ് നാട്ടിൻപുറങ്ങളിലുള്ളവർക്ക് സാമ്പത്തികാടിത്തറ നൽകുന്നതെന്നും അതുകൊണ്ടു തന്നെയാണ് ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുത്ത് സംസ്ഥാനത്ത് 2000 വീടുകൾ നിർമ്മിക്കുന്നെതെന്നും അദ്ദേഹം വ്യക്തമാക്കി.
ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് എസ്. അജയൻ, സെക്രട്ടറിമാരായ ബി. വിജയമ്മ , രാജാമണി എന്നിവർ സംസാരിച്ചു. മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ശിവശങ്കര പിള്ള സ്വാഗതവും ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ രാജസോമൻ പിള്ള നന്ദിയും പറഞ്ഞു. രണ്ടു കിടപ്പ് മുറികളും അടുക്കളയും ഹാളും ഉൾപ്പെടെയുള്ള വീടിന് 6 ലക്ഷം രൂപയാണ് ചെലവായത് . പോരുവഴി സുനിൽ ഭവനത്തിൽ സുനിൽ- അജിത ദമ്പതികൾക്കും പോരുവഴി പത്തീരയ്യത്ത് മേലേതിൽ രാധാകൃഷ്‌ണൻ - സുശീല ദമ്പതികൾക്കുമാണ് വീട് നിർമ്മിച്ച് നൽകിയത് .