കൊല്ലം: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ ഡിസ്ട്രിക്ട് അഞ്ചിന്റെ ഗവർണറായി വൈസ് മെൻ പി.ഡബ്ളിയു.എ.എഫ് ആർ. വിക്രമൻ സ്ഥാനമേറ്റു. ഐ.സി.എം ഇലക്ടും എ.പി ഇലക്ടുമായ വൈസ് മെൻ അഡ്വ. എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ഗവർണറുടെയും ടീം അംഗങ്ങളുടെയും സ്ഥാനാരോഹണം മുൻ റീജിയണൽ ഡയറക്ടർ വൈസ് മെൻ അഡ്വ. എൻ. സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്ര് ഇന്ത്യാ റീജിയന്റെ പ്രോജക്ടായ കാൻസർ കെയർ പദ്ധതി നിയുക്ത എൽ.ആർ.ഡിയായ വൈസ്‌മെൻ കെ. വെങ്കിടേഷ് കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ഷീജയ്ക്കുള്ള സാമ്പത്തിക സഹായം വൈസ് മെൻ പ്രൊഫ. വിജയകുമാറിന് നൽകി ഉദ്ഘാടനം ചെയ്യും.
മുൻ ഗവർണറായ ബി. ജോതീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. മുൻ റീജിയണൽ ഡയറക്ടർ അഡ്വ. എൻ. സതീഷ്‌കുമാർ, പി.ഡബ്ളിയു.എ.എഫ്. ആർ. വിക്രമൻ, ബി. ജോതീന്ദ്രകുമാർ, എസ്. ചന്ദ്രമോഹൻ, കെ. വെങ്കിടേഷ്, പാർവതി വി. നായർ, ബി. സതീഷ്‌കുമാർ, ഷാജി ജോർജ്, ഹനീസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ടി. ഷിഹാബുദീൻ, ഡോ. എ.കെ. ശ്രീഹരി, പി.വി. ജോർജ്, കെ. സുരേഷ്‌കുമാർ, അഡ്വ. ഡി.ബി. അജയൻ, ഹരീഷ്‌കുമാർ, പ്രൊഫ്. ജി. മോഹൻദാസ്, എസ്. ദിനേശ് കുമാർ തുടങ്ങിയവർ സംസാരിച്ചു.