m-naushad
മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ മെരിറ്റ് ഈവനിംഗ് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ മെരിറ്റ് ഈവനിംഗ് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി ബേബി ചാക്കോ എൻഡോവ്മെന്റ് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ വിതരണം ചെയ്തു. പട്ടത്താനം,​ മുണ്ടയ്ക്കൽ,​ ഉദയമാർത്താണ്ഡപുരം ഡിവിഷനുകളിൽ നിന്ന് എസ്.എസ്.എൽ.സി,​ പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് / എ വൺ നേടിയ വിദ്യാർത്ഥികൾക്കും പത്താം ക്ളാസ് ജയിച്ച ക്ളബംഗങ്ങളുടെ മക്കൾക്കും കാഷ് അവാർ‌ഡും മെമന്റോയും ചാപ്റ്റർ ഡയറക്ടർ ടി. മോഹനൻ വിതരണം ചെയ്തു.

നിർദ്ധന കുടുംബംഗളിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം ഐക്കര ആയുർ ഫാർമ എം.ഡി ഡോ. കിരൺ എം. ഐക്കര ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എൻ. രവിയെ ചടങ്ങിൽ ആദരിച്ചു. ആൾ ഇന്ത്യാ ഡി.എൻ.ബി പരീക്ഷയിൽ 32​-ാം റാങ്ക് നേടിയ ‌ഡോ. സോണിമോൾ അൻസറുദ്ദീൻ, സി.ബി.എസ്.ഇ 10-ാം തരം പരീക്ഷയിൽ ദേശീയതലത്തിൽ അഞ്ചാം റാങ്ക് നേടിയ നയൻ കിഷോർ നായർ, കേരള യൂണിവേഴ്സിറ്രി യുവജനോത്സവത്തിന് കേരള നടനത്തിന് മൂന്നാം സ്ഥാനം നേടിയ ശരവൺ പി. കുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ക്ളബ് പ്രസിഡന്റ് ആർ. രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് സെക്രട്ടറി എം.എച്ച്. നിസാമുദീൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ. ഷാജി നന്ദിയും പറഞ്ഞു.