ksu
കെ.എസ്.യു പ്രവർത്തകർ മുളങ്കാടകത്ത് സ്വകാര്യ ബസ് തടഞ്ഞപ്പോൾ

കൊല്ലം: വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിച്ചതായി ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ മുളങ്കാടകത്ത് വച്ച് സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകർത്തു. ഇതേത്തുടർന്ന് നഗരത്തിൽ സ്വകാര്യ ബസുകൾ മുക്കാൽ മണിക്കൂറോളം സർവീസ് നിറുത്തിവച്ചു.

ഇന്നലെ രാവിലെ 9 മണിയോടെ മുളങ്കാടകം ജംഗ്ഷനിൽ വച്ച് ചവറ- ഉളിയക്കോവിൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് കെ.എസ്.യു പ്രവർത്തകർ തടഞ്ഞത്. ജീവനക്കാരുമായുണ്ടായ തർക്കത്തിനിടെ കെ.എസ്.യു പ്രവർത്തകർ ബസിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പരാതിയുമായി ബസുടമകൾ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും വിദ്യാർത്ഥിയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ പിൻവലിച്ച് ഒത്തുതീർപ്പായി മടങ്ങി.

കെ.എസ്.യു ജില്ലാ സെക്രട്ടറി അതുൽ.എസ്.പി, നെസ്‌മൽ കലതിക്കാട്, മാഹീൻ, മുഹമ്മദ് സുബിൻ, അനന്തു.ജി.കെ, സച്ചിൻമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.