കൊല്ലം: തഴുത്തല നാഷണൽ പബ്ളിക് സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗത്തിന്റെയും മുക്തി ക്ലബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു. ചടങ്ങിൽ സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സീനത്ത് നിസ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. എ.സി.ഇ പി.കെ. സാനു ബോധവത്കരണ ക്ളാസ് നയിച്ചു. സ്കൂൾ ലീഡർ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് റാലി, സെമിനാർ, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു.