പരവൂർ: കശുഅണ്ടി മേഖലയിലെയും കാപക്സ് ബോർഡിലെയും അഴിമതി വിജിലൻസ് അനേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പൂതക്കുളം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്മാരത്ത്മുക്കിൽ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷുഹൈബ് ധർണ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജു ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചിറക്കര ശശി, വി.കെ. സുനിൽകുമാർ, വരദരാജൻ, കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.