പരവൂർ: നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്‌കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിവസ്തുക്കളോട് 'നോ' പറയുന്ന തരത്തിലാണ് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്നത്. തുടർന്ന് ലഹരി വിരുദ്ധ ബോധവത്കരണം നടന്നു. ശിവശ്രീ, സർവേഷ്, ദേവിക വിജയൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് ഗേൾ സിയാന ബാബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിൻസിപ്പൽ കെ. ഹരി, വൈസ് പ്രസിഡന്റ് എസ്.എസ്. ബിന്ദു എന്നിവർ നേതൃത്വം നൽകി.