കൊല്ലം: സിറ്റി പൊലീസിന്റെ സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി പട്ടത്താനം എസ്.എൻ.ഡി.പി യു.പി എസിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. അസി. സബ് ഇൻസ്‌പെക്ടർ എൻ. സൂരജ് 'ലഹരിയുടെ ദൂഷ്യവശങ്ങൾ', 'സൈബർ സുരക്ഷ, 'ലൈംഗികചൂഷണം' എന്നീ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം രാജേഷ് സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ വി. വിജയകുമാർ സ്വാഗതവും സീനിയർ അദ്ധ്യാപിക എമിലിൻ ഡൊമിനിക് നന്ദിയും പറഞ്ഞു.