കരുനാഗപ്പള്ളി : കാഷ്യൂ ബോർഡിലെ അഴിമതിക്കെതിരെ കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി കൊച്ചാലുംമൂട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. കാഷ്യൂ ബോർഡിനെ നോക്കുകുത്തിയാക്കി സ്വകാര്യ കശുഅണ്ടി മുതലാളിമാരിൽ നിന്ന് ഇടനിലക്കാരിൽ നിന്നും കോടികൾ കോഴ വാങ്ങിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് മഹേഷ് ആവശ്യപ്പെട്ടു. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന കശുഅണ്ടി തൊഴിലാളികളെ എൽ.ഡി.എഫ് വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മഹിളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽ.കെ. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. ഹൗസ് ഫെഡ് ചെയർമാൻ അഡ്വ. ഇബ്രാഹിം കുട്ടി, നീലികുളം സദാനന്ദൻ, കെ.എസ് പുരം സുധീർ, ജി. കൃഷ്ണപിള്ള, ആർ. ഉത്തമൻ, ഇർഷാദ് ബഷീർ, ഗിരീഷ് വട്ടത്തറ, സുരേഷ് ബാബു, കൈയാലത്ത് രാമചന്ദ്രൻ , നാസിം പുതിയകാവ്, സത്താർ കെ.എസ് പുരം, നസീർ മേടയിൽ , ഷിഹാബ് പണിയ്ക്കവീട്ടിൽ , ഗിരിജാകുമാരി തുടങ്ങിയർ സംസാരിച്ചു.