congress
പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ഓച്ചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധധർണ യൂ. ഡി .എഫ് ചെയർമാൻ തൊടിയൂർരാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: നൂല് പൊട്ടിയ പട്ടം പോലെ പിണറായി സർക്കാരിന്റെ നിയന്ത്രണം തെറ്റിയതായി യു.ഡി. എഫ് ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ പറഞ്ഞു. ഓച്ചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടൻ തോട്ടണ്ടി ഇറക്കുമതിയിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും മന്ത്രി മേസ്‌ഴിക്കുട്ടിഅമ്മയും കാപ്പക്സ് ചെയർമാൻ പി. ആർ. വസന്തനും രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഓച്ചിറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ ധർണ നടത്തിയത്. മണ്ഡലം പ്രസിഡന്റ് ബി. എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എൽ. കെ. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. കബീർ എം. തീപ്പുര, കെ.കെ. സുനിൽകുമാർ, നീലികുളം സദാനന്ദൻ, ആർ. രാജേഷ് കുമാർ, എൻ. കൃഷ്ണകുമാർ, അൻസാർ. എ. മലബാർ, ബി. സെവന്തികുമാരി, ശ്യാമള രവി, എച്ച്.എസ്. ജയ് ഹരി, എസ്. രാജിനി, കെ. ഷാജഹാൻ, കെ.എം.കെ. സത്താർ, സന്തോഷ് തണൽ, കെ. വി. വിഷ്ണുദേവ് തുടങ്ങിയവർ സംസാരിച്ചു.