കൊല്ലം: ഇരുപതുകാരിയുടെ ഫോണിലേക്ക് സ്വന്തം നഗ്നദൃശ്യം അയച്ചുകൊടുത്ത മദ്ധ്യവയസ്‌കനെ പൊലീസ് തന്ത്രപരമായി വലയിലാക്കി. തൃശൂർ ആമ്പല്ലൂർ സ്വദേശിയായ സജീവാണ് (54) പിടിയിലായത്. വാട്സ്ആപ്പിലൂടെ ഇരവിപുരം സ്വദേശിയായ യുവതിയുമായി പരിചയത്തിലായ പ്രതി രണ്ട് ദിവസം മുമ്പാണ് ഫോണിലേക്ക് നഗ്നദൃശ്യങ്ങൾ അയച്ചത്. ഉടൻ തന്നെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം യുവതി പ്രതിയുമായി വാട്സ്ആപ്പിൽ സംഭാഷണം തുടർന്നു. ഇതിനിടയിൽ സൈബർസൈൽ സജീവിന്റെ ടവർ ലൊക്കേഷൻ മനസിലാക്കി തൃശൂരിലെത്തി പിടികൂടുകയായിരുന്നു. തൃശൂരിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയാണ് സജീവ്.