navas
യൂത്ത് കോൺഗ്രസ് നേതാക്കൾ കുന്നത്തൂർ പി.ഡബ്ലു.ഡി എക്സിക്യുട്ടീവ് എഞ്ചിനിയറെ ഉപരോധിക്കുന്നു.

ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി പി.ഡബ്ലിയു.ഡി എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. നിർമ്മാണത്തിനായി പൊളിച്ചിട്ട പല റോഡുകളുടെയും പണികൾ മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കിയിട്ടില്ല. കടപുഴ- കാരാളിമുക്ക് റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും മാലുമേൽക്കടവ് പതാരം റോഡ് , ഐ. സി. എസ് - ശാസ്താംകോട്ട റോഡ്, ആഞ്ഞിലിമൂട് - നാലുമുക്ക് റോഡ് തുടങ്ങിയവയുടെ ശോച്യാവസ്ഥ മാറ്റണമെന്നുമാവശ്യപ്പെട്ട് നിവേദനവും നൽകി. നിയോജകമണ്ഡലം പ്രസിഡന്റ്‌ വൈ. നജീം, സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീർ. പാർലമെന്റ് വൈസ് പ്രസിഡന്റ്‌ ദിനേശ് ബാബു, ബിജു നിധിൻ കുമാർ, നാദിർഷ കാരൂർക്കടവ്, ജോൺ പോൾ, ലോജൂ ലോറെൻസ്. നാദിർഷ, മുകേഷ്, റഷീദ, ഷാഹിർ പാലത്തറ തുടങ്ങിയവർ നേതൃത്വം നൽകി.