കരുനാഗപ്പള്ളി : കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ പി.എൻ. പണിക്കരുടേയും ഗ്രന്ഥശാലാ പ്രവർത്തകനായിരുന്ന ഐ.വി. ദാസിന്റെയും അനുസ്മരണ സമ്മേളനം ലാലാജി ഗ്രന്ഥശാലുടെ ആഭിമുഖ്യത്തിൽ നടത്തി. ടൗൺ യു.പി.ജി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ കെ.എസ് പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രസ്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, ജി. സുന്ദരേശൻ, ഹെഡ്മിസ്ട്രസ് ആർ. ശോഭ, കോടിയാട്ട് രാമചന്ദ്രൻപിള്ള, വർഗീസ് മാത്യു, കെ.എൻ. ആനന്ദൻ, ബി. സജീവ് കുമാർ എന്നിവർ സംസാരിച്ചു.