ശാസ്താംകോട്ട: സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ 44-ാം വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ശാസ്താംകോട്ടയിൽ ഫാസിസ്റ്റ് വിരുദ്ധ സെമിനാർ നടത്തി . ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ടി.ആർ. ശങ്കരപ്പിള്ള അദ്ധ്യക്ഷനായി. കെ.കെ. രവികുമാർ , എൻ. യശ്പാൽ , എസ്. ശശികുമാർ , കെ. സാബു, ഷാനവാസ്, അഡ്വ. അൻസർ ഷാഫി , കെ. ശോഭന, മുടീത്തറ ബാബു, ഇസഡ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു. ആർ. കൃഷ്ണകുമാർ സ്വാഗതവും പി. ആന്റണി നന്ദിയും പറഞ്ഞു.