art
ആർട്ട് ഓഫ് ലിവിംഗ് ജില്ലാ കമ്മിറ്റിയും വൈ.എൽ.ടി.പി യുവജന നേതൃത്വവും സംയുക്തമായി ചിന്നക്കടയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയിൽ എക്സൈസ് അസി.കമ്മീഷണർ താജുദ്ദീൻ പ്രതിജ്ഞ ചൊല്ലിനൽകുന്നു

കൊല്ലം: ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ആർട്ട് ഒഫ് ലിവിംഗ് ജില്ലാ കമ്മിറ്റിയുടെയും വൈ.എൽ.പി.ടി യുവജന നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്‌ തലത്തിൽ ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിച്ചു. വൈകിട്ട് 5ന് ചിന്നക്കട ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ താജുദ്ദീൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാന്ധി പീപ്പിൾ ഫെഡറേഷൻ സംസ്ഥാന ചെയർമാൻ എസ്‌. പ്രദീപ്കുമാർ സന്ദേശം നൽകി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ കെ.എൻ. അറുമുഖം അദ്ധ്യക്ഷത വഹിച്ചു. ആർട്ട് ഒഫ് ലിവിംഗ് വി.ഡി.എസ് ചെയർമാൻ വി.ആർ. ബാബുരാജ്, ജി. പദ്മാകരൻ, ജനാർദ്ദനൻ കുമ്പളത്ത്, സന്തോഷ്‌ ചാത്തന്നൂർ, ഹരി ചവറ എന്നിവർ സംസാരിച്ചു . മാർത്താണ്ഡൻ സ്വാഗതവും പ്രജീഷ്‌ നന്ദിയും പറഞ്ഞു.