photoi
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മഠത്തിൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംഘടിപ്പിച്ച പരിപാടി എ.സി.പി എസ്.വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു. തഴവാ ബി.ജെ.എസ്.എം മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം കരുനാഗപ്പള്ളി എ.സി.പി എസ്. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലിം അമ്പീത്തറ അദ്ധ്യക്ഷത വഹിച്ചു. ഷിഹാസ്, അജൈ, ഹരി, പ്രിൻസിപ്പൽമാരായ ഉണ്ണിക്കൃഷ്ണൻ, ബീന, ഹെഡ്മിസ്ട്രസ് സബിത, രാജീവ്, പ്രദീപ് ലാൽ പണിക്കർ, റെജി എന്നിവർ പ്രസംഗിച്ചു. കരുനാഗപ്പളി ലോർഡ്സ് പബ്ളിക് സ്കൂളിൽ കേരള യൂത്ത് പ്രമോഷൻ സംസ്ഥാന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും ഓപ്പൺ ക്യാൻവാസ് പോസ്റ്റർ രചനാ മത്സരവും നടത്തി. കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി അനിൽ നാഗേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജയാ സോമൻ ലഹരി വിരുദ്ധ സന്ദേശവും ഹെഡ്മിസ്ട്രസ് മുംതാസ് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകവും ചൊല്ലിക്കൊടുത്തു. ജിനു തങ്കച്ചൻ, അബ്ദുൽ സലാം, മഞ്ചുക്കുട്ടൻ, സ്മിജിൻ ദത്ത്, സെറ്റ്ബൻ വർഗീസ്, ബിന്ദു, ശ്യാംലാൽ പട്ടാഴി തുടങ്ങിയവർ പ്രസംഗിച്ചു.