തൊടിയൂർ: കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ലഹരിവിമുക്ത ക്ലബിന്റെയും നേതൃത്വത്തിൽ ലഹരിവിമുക്ത ദിനം ആചരിച്ചു. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്ന യോഗത്തിൽ എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ ലഹരിവിമുക്ത സന്ദേശമായ 'ജീവിതമാണ് ലഹരി' എന്ന വിഷയത്തിൽ സംസാരിച്ചു. സ്കൂൾ അദ്ധ്യാപകർ, എൻ.എസ്.എസ് വാളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.