കൊല്ലം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊല്ലത്ത് ചിന്നക്കടയിൽ ലഹരി വിരുദ്ധ കൂട്ടയോട്ടവും കുണ്ടറയിൽ ലഹരി വിരുദ്ധ സെമിനാറും നടന്നു. കൊല്ലം റസ്റ്റ് ഹൗസിന് മുന്നിൽ ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി എസ്.എൻ കോളേജ് ജംഗ്ഷനിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ആർ. അരുൺബാബു, ജോയിന്റ് സെക്രട്ടറി പി.കെ സുധീർ, സെക്രട്ടേറിയറ്റ് അംഗം എസ്. ഷബീർ, എം. അനിൽ, ടി.പി. അഭിമന്യു, പ്രസാദ്, മനുദാസ് എന്നിവർ സംസാരിച്ചു.