photo
പാരിപ്പള്ളിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ ധർണ പരവൂർ സജീബ് ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: കശുഅണ്ടി മേഖലയെ തകർക്കുകയും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കൂട്ടുനിൽക്കുകയും ചെയ്ത മന്ത്രി മേഴ്സിക്കുട്ടിഅമ്മ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജിഗത്തിൽ സജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, സെക്രട്ടറി സത്താർ, പഞ്ചായത്ത് അംഗങ്ങളായ സിമ്മിലാൽ, ശാന്തിനി, ആർ.ഡി. ലാൽ, സന്തോഷ്‌കുമാർ, വിനോദ്പാരിപ്പള്ളി, സുനിൽകുമാർ എന്നിവർ സംസാരിച്ചു.