പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ കോട്ടവാസലിൽ ഫാസ്റ്റ് പാസഞ്ചർ ബസ് തിട്ടയിൽ ഇടിച്ചു കയറി 15 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് തെങ്കാശിയിലേക്ക് പോയ കെ.എസ്.ആർ.ടി ഫാസ്റ്റ് പാസഞ്ചർ ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ തിട്ടയിൽ ഇടിച്ചു കയറിയത്. പുളിയറ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ചെങ്കോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു.