തലവൂർ: ഞാറയ്ക്കാട് പ്ലാവിള തെക്കേതിൽ സി. ചാക്കോയുടെ ഭാര്യ പി.വൈ. അന്നമ്മക്കുട്ടി (90, റിട്ട. എച്ച്.എം) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ഞാറയ്ക്കാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോർജ്ജ് വി.എച്ച്.എസ്.എസ് ചൊവള്ളൂർ), തോമസ്കുട്ടി (ചാർട്ടേഡ് അക്കൗണ്ടന്റ് തിരുവനന്തപുരം), മല്ലിക (റിട്ട. പ്രിൻസിപ്പൽ, ഡി.വി.എച്ച്.എസ്.എസ് മൈലം). മരുമക്കൾ: സി. ഡാനിയേൽ (റിട്ട. റെയിൽവേ റിസർവേഷൻ സൂപ്രണ്ട് കൊല്ലം), ഷീല ഈപ്പൻ (അദ്ധ്യാപിക ഐ.ജി.എം.എച്ച്.എസ്.എസ് മഞ്ഞക്കാല), മാത്യു ജോൺ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ സഹകരണ വകുപ്പ്).